ചൊക്ലി:കാല്‍നട യാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ
ബുള്ളറ്റ് ചൊക്ലി പോലീസ് ഒടുവിൽ കണ്ടെത്തി. പെരിങ്ങത്തൂര്‍ കരിയാട് റോഡില്‍ ബാലന്‍പീടികയില്‍ ഇക്കഴിഞ്ഞ 10ന് രാത്രി ഏഴേകാലോടെയാണ് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ബുള്ളറ്റ് നിര്‍ത്താതെ പോയത്. ഇടിച്ച വാഹനം ഏതാണെന്ന് പരാതിക്കാരന് മനസിലായിരുന്നില്ല.


അജ്ഞാത വാഹനം ഇടിച്ച് നിര്‍ത്താതെ പോയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓടിച്ചിരുന്നത് കെ.എല്‍ 18 O 1972 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള റോയല്‍ എന്‍ഫീല്‍ഡിൻ്റെ ബുള്ളറ്റ് ആണെന്ന് തിരിച്ചറിയുകയും, ഓടിച്ചത് 17 കാരനാണെന്ന് കണ്ടെത്തുകയും ചെയ്തത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ചൊക്ലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. മഹേഷിന്റെ നിര്‍ദ്ദേശപ്രകാരം സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, ശ്രീനിഷ്, ബാഗീഷ് എന്നിവര്‍ ചേര്‍ന്ന് 30ഓളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചു നിര്‍ത്താതെ പോയ ബുള്ളറ്റ് കണ്ടെത്തിയത്.
Pedestrian hit and run in Chokli, bullets continue unabated; 17-year-old under investigation, parents charged
